തിരുസഭ എന്താണെന്നും സഭാ മക്കളുടെ ജീവിതം എങ്ങിനെ ആയിരിക്കണമെന്നും സ്വന്ത ജീവിതത്തിൽ കൂടി സഭാമക്കളെ ഓർമിപ്പിച്ചു കൊണ്ടിരുന്ന പിതാവായിരുന്നു പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ . റൈറ്റ് റവ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അദ്ദേഹം തന്റെ ധന്യ ജീവിതത്തിൽകൂടി കാണിച്ചു തന്ന പാത പിന്തുടരുവാനും അതിലൂടെ ദൈവരാജ്യത്തിന്റെ കെട്ടുപണികളിൽ പങ്കെടുക്കുവാൻ ഏവർക്കും കഴിയണം എന്നും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ വൈ.എം.സി.എ. ഷാർജ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്ന മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തായായ റൈറ്റ് റവ ഡോ. യൂയാക്കിം മാർ കൂറിലോസ് . പ്രത്യേക പ്രാർത്ഥനകളും നടത്തി. പ്രസിഡണ്ട് അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. ഷാർജാ മാർത്തോമാ ഇടവക വികാരി ഫാ.രഞ്ജിത്ത് ഉമ്മൻ, ഷാർജ സെന്റ് മേരീസ് യാക്കോബായ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ ഇടവക വികാരി ഫാ. എൽദോസ് കാവാട്ട് എന്നിവർ പ്രസംഗിക്കുകയും അവർക്ക് യാത്രയയപ്പ് നല്കുകയും ചെയ്തു. യാക്കോബായ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ പുതിയ വികാരി ഫാ.ബിനു വർഗീസ് അമ്പാട്ട് സംബന്ധിച്ചു. വൈ.എം.സി.എ. സെക്രട്ടറി ബിജി എൻ തോമസ് സംബന്ധിച്ച എല്ലാവരെയും സ്വാഗതം ചെയ്തു. വനിതാവിഭാഗം ചെയർപേഴ്സൺ തങ്കം രാജു , മിനി ജോജി എന്നിവർ വേദപുസ്തകത്തിൽ നിന്നു വായിക്കുകയുണ്ടായി. ജീമോൻറ നേതൃത്വത്തിൽ ഗാന ശുശ്രൂഷ നടത്തി. എക്യൂമെനിക്കൽ ചെയർ മാൻ ബെനറ്റ് യേശുദാസൻ നന്ദി പ്രകാശിപ്പിച്ചു.