ആഗോള ക്രൈസ്തവ യുവജന സംഘടനയായ, Young Men Christian Association ( YMCA) ഗൾഫ്- മദ്ധൃപൂർവ്വ ദേശത്തെ ആദൃത്തെ ശാഖയായ, YMCA-Sharjah 20-ആം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു.
ഷാർജയിലെ വിവിധ ക്രൈസ്തവസഭകളിലെ അംഗങ്ങൾ ചേർന്ന് 2003-ൽ ആരംഭിച്ച ഈ സംഘടന, ഇന്ത്യൻ നാഷണൽ YMCA-യുടെ അംഗീകൃത ശാഖയായി പ്രവര്‍ത്തിക്കുന്നു.
സംഘടനാ പാടവവും ആതുര സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളെയും മാനിച്ച്, ഇന്ത്യ യ്ക്കു പുറത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല YMCA- യ്ക്കുളള അവാര്‍ഡും ഈ സംഘടനയ്ക്കു ലഭിച്ചിട്ടുണ്ട്.
20th വാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം 2023 ജനുവരിയിൽ, NTv ചെയർമാൻ ശ്രീ.മാത്തുക്കുട്ടി കടോൺ നിർവഹിച്ചു.
ലോഗോ പ്രകാശനം 2023 നവംബറിൽ, ഷാർജ CSI പാരിഷ് വികാരി റവ. സുനിൽ രാജ് ഫിലിപ്പ് നടത്തി.
ആഘോഷങ്ങളുടെ ഭാഗമായി, ആദൃകാല പ്രവർത്തകരേയും, കേരളത്തിലേക്ക് മടങ്ങിയവരേയും ഉൾപ്പെടുത്തി ഒരു
കുടുംബ സംഗമം
ആഗസ്ത് 13 ഞായറാഴ്ച വൈകിട്ട് കറ്റാനം കലാ ആഡിറ്റോറിയത്തിൽവച്ച് , അവധിക്കു നാട്ടിൽ എത്തിയവരെയും ഉൾപ്പെടുത്തിക്കൊണ്ട്, YMCA റീജിയണൽ ചെയ്ർമാൻ ഉദ്ഘാടനം ചെയ്ത കുടുംബ സംഗമത്തിൽ, 20 അനാഥാലങ്ങൾക്കു ഒരു നേരത്തെ ഭക്ഷണം എന്ന പരിപാടിയും (Food for Needy) ഉദ്ഘാടനം ചെയ്തു.
അർഹരായ 20 കുട്ടികൾക്ക് പഠന സഹായം, 20 രോഗികൾക്ക് ചികിത്സാസഹായം, ഭവന നിർമ്മാണ സഹായം, തുടങ്ങിയ പ്രവര്‍ത്തനങ്ങൾ നടന്നുവരുന്നു.
ഷാർജയിലെ സ്കൂളുകളിൽ നിന്നുമുള്ള 350-ൽപരം കുട്ടികൾക്കു വേണ്ടി നടത്തപ്പെട്ട YMCA പെയിന്റിംഗ് മത്സരം, ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിൽ വച്ച് 2023 ഒക്ടോബർ 28-ന്
നടത്തി.
ഷാർജയിലെ ക്രൈസ്തവ ദേവാലങ്ങളിലെ ആധ്യാത്മീയ സംഘടനകളെയും, പ്രാർത്ഥനാ ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ച് ഒരു ക്വിസ് മത്സരം,
ജനുവരി 20 ഷാർജ വർഷിപ്പ് സെൻറർ ഹാളിൽ, 2024 ജനുവരി 20-ന്
രാവിലെ മുതൽ 10.00 മുതൽ 12.30 വരെ ക്രമീകരിച്ചിട്ടുണ്ട് .
20th വാർഷിക സമാപന സമ്മേളനം, 2024 ജനുവരി 27- ന് ശനിയാഴ്ച വൈകിട്ട് ഷാർജാ ഇന്ത്യൻ അസോസിയേഷൻ ആഡിറ്റോറിയത്തിൽവച്ച് വിപുലമായ പരിപാടികളോടെ നടക്കും.
6.30 മണിക്ക് പൊതു സമ്മേളനം ആരംഭിക്കും.
YMCA-INDIA നാഷണൽ ഭാരവാഹികൾ, UAE-ലെ പ്രമുഖ വൃക്തിത്വങ്ങൾ, വിവിധ മത-സാംസ്കാരിക നേതാക്കൾ, ഇന്ത്യൻ അസ്സോസിയേഷൻ പ്രതിനിധികൾ, ഷാർജയിലെ എല്ലാ കൈസ്തവ ദേവാലങ്ങളിലെയും വൈദീകർ, സാമൂഹിക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.
7 .45 മുതൽ 9 .30 വരെ മെഗാ മ്യൂസിക്കൽ പ്രോഗ്രാം ആയി,
UAE-യിലെ 20 ഗായക സംഘങ്ങളിൽ നിന്നുമുള്ള
70 അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട്, കേരളത്തിൻ നിന്നുളള പ്രശസ്ത ഗായകർ നയിക്കുന്ന ഒരു മെഗാ ക്വയറും, ക്രിസ്ത്യൻ കലാരൂപങ്ങൾ ഒന്നിപ്പിച്ചുളള സംഗീതശില്പവും
ഉണ്ടായിരിക്കും.
കുരൃൻ തോമസ് പ്രസിഡന്റ് ആയുളള YMCA ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജനറൽ കൺവീനർ ജോൺ മാത്യു എന്നിവരുടെ നേതൃത്വത്തിൽ, 75 അംഗങ്ങളുളള വിവിധ കമ്മിറ്റികൾ, 20th വാർഷിക ആഘോഷപരിപാടികൾക്കായി പ്രവർത്തിക്കുന്നു.